ഏവർക്കും മലയാളം.ഭാരതം വെബ്‌സൈറ്റിലേക്ക് സ്വാഗതം

മലയാളം ഡൊമൈൻ വെച്ച് ഹോസ്റ്റ് ചെയ്യുന്ന ആദ്യ വെബ്സൈറ്റ് ഇതായിരിക്കും എന്ന് കരുതട്ടെ...

ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.

ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്

ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം.

മലയാള ഭാഷ കൈരളി, മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല, നീലഗിരി ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല, കൊടഗ് ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു.

ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്.

പഴയ തമിഴ് (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്ന് മലയാളം ആണ്.[അവലംബം ആവശ്യമാണ്]

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലബാറികൾ മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.

ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.

ആധുനിക മലയാളഭാഷ രൂപപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. ദ്രാവിഡ ഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്പ്പത്തിയെക്കുറിച്ച് നിരവധി പ്രചരണങ്ങളാണ് നിലവിലുള്ളത്.

എ ഡി ഒന്‍പതാം നൂറ്റാണ്ടോടു കൂടിയാണ് മലയാളഭാഷ സ്വതന്ത്രഭാഷയായി മാറിയത്. പതിനഞ്ചാം നൂറ്റാണ്ട് വരെ ഏതാനും ഭാഷകളില്‍ എഴുതിയ ചുട്ടെഴുത്ത് മാത്രമായിരുന്നു.

മൂല ദ്രാവിഡ ഭാഷയില്‍ ഇതുപയോഗിച്ചിരുന്നു.

മലയാളത്തിലെ 51 അക്ഷരങ്ങള്‍ തയ്യാറാക്കിയത് ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനാണ്. ഇതിനു ശേഷമാണ് ആധുനിക ഭാഷാ സമ്പ്രദായം നിലവില്‍ വന്നത്.

മലയാളം എന്ന വാക്ക് ഒരു ദേശത്തിന്റെ നാമമായിരുന്നു. ആ നാട്ടിലെ ഭാഷയാണ് മലയാളഭാഷ എന്നറിയപ്പെട്ടത്.

മലയാള ഭാഷയുടെ ഉത്പ്പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ഒന്നാണ് ഉപഭാഷാവാദം. തമിഴിന്റെ ഉപഭാഷ എന്നാണ് മലയാളം അറിയപ്പെടുന്നത്.

ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനിക ഭാഷയാണ് മലയാളം എന്ന കാര്യത്തില്‍ സംശയമില്ല.

മലയാളഭാഷാ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്രയേറെ പ്രാധാന്യത്തോടെ കണക്കാക്കുന്ന മറ്റൊരു ഭാഷ ഇല്ലെന്ന് തന്നെ പറയാം.

എന്നാല്‍ ഇന്നത്തെ കാലത്ത് മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തിലും മലയാളത്തെ സമൂഹത്തില്‍ സ്വീകരിക്കുന്ന കാര്യത്തിലും ചെറിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.



മലയാളത്തിൽ എഴുതുന്നവർക്കും മലയാള ഭാഷയെ ഇഷ്ടപ്പെടുന്നവർക്കും ഇനിമുതൽ .ഭാരതം എക്സ്റ്റൻഷൻ ഉപയോഗിച്ച് ഡൊമൈൻ രജിസ്റ്റർ ചെയ്യുവാൻ www.w3infotech.com എന്ന വെബ്സൈറ്റ് മുഖേന സാധിക്കുന്നതായിരിക്കും